ബൈക്കേഴ്‌സ് ഗ്യാങ് തലവനെ വെടിവെച്ചു കൊന്നു
ദില്ലി: തലസ്ഥാനത്ത് അരാജകത്വം പടര്‍ത്തിയ ബൈക്കേഴ്‌സ് ഗ്യാങ് തലവനെ പോലീസ് വെടിവെച്ചു കൊന്നു.
കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘത്തിന്റെ തലവന്‍ ഓംപ്രകാശ് എന്ന ബണ്ടിയെയാണ് തിങ്കളാഴ്‌ച രാവിലെ ആറു മണിയ്‌ക്ക് പോലീസ് വെടിവെച്ചു കൊന്നത്.
വഴി തടയാന്‍ ശ്രമിച്ച പോലീസിനെ ഓംപ്രകാശ് വെടിവെച്ചപ്പോള്‍ പോലീസ് തിരിച്ചു വെടിവെയ്‌ക്കുകയായിരുന്നു. വെടിവെയ്‌പില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു.
ദില്ലിയില്‍ അടുത്ത കാലത്ത് നടന്ന നാല് കൊലപാതക കേസുകളിലും ഒട്ടേറെ കവര്‍ച്ചാക്കേസുകളിലും പ്രതിയായിരുന്നു ഓംപ്രകാശ്.
മോഷ്ടിച്ച പള്‍സര്‍ ബൈക്കുകളിലാണ് സംഘം കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ഏ22 കൊലപാതകക്കേസുകളില്‍ ഓംപ്രകാശിന്റെ ബൈക്കേഴ്‌സ് ഗ്യാങിന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications