ഇനി തീവണ്ടിയിലും ഹോസ്‌റ്റസുമാര്‍
ദില്ലി: വിമാനങ്ങളിലേതുപോലെ യാത്രക്കാര്‍ക്ക് സഹായത്തിനായി തീവണ്ടികളിലും ഹോസ്‌റ്റസുമാര്‍ വരുന്നു. തിരഞ്ഞെടുത്ത് തീവണ്ടികളില്‍ സെപ്‌റ്റംബര്‍ മൂന്നുമുതല്‍ എയര്‍ഹോസ്‌റ്റസുമാരെ നിയമിക്കാനുള്ള പദ്ധതിയ്‌ക്ക് റയില്‍വേ അന്തിമരൂപം നല്‍കി.
ചെലവുകുറഞ്ഞ വിമാനസര്‍വ്വീസുകളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ പങ്കാളിത്തത്തോടെ റയില്‍വേ പദ്ധതി നടപ്പാക്കുന്നത്. യാത്രക്കാര്‍ക്ക് വിമാനയാത്രയുടെ അനുഭവം തീവണ്ടികളില്‍ ലഭ്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
തിരഞ്ഞെടുത്ത തീവണ്ടികളിലെ എസി കോച്ചുകളിലായിരിക്കും ഹോസ്‌റ്റസുമാരുടെ സേവനം ലഭ്യമാവുക. സെപ്‌റ്റംബര്‍ 26മുതല്‍ കാഞ്ചന്‍ കന്യ എക്‌സ്‌പ്രസിലും നോര്‍ത്ത് ബംഗാള്‍ എക്‌സപ്രസിലും ഹോസ്‌റ്റസുമാരുടെ സേവനം ലഭ്യമായിത്തുടങ്ങും. ഇതിന് പിന്നാലെ ദില്ലി-സിയാല്‍ദ സമ്പര്‍ക്ക് ക്രാന്തി, ഗുവാഹത്തി-ദില്ലി സമ്പര്‍ക്ക് ക്രാന്തി എക്‌സ്‌പ്രസുകളിലും സേവനം ലഭ്യമാകും.
പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം വിജയിച്ചാല്‍ കൂടുതല്‍ തീവണ്ടികളിലേയ്‌ക്ക് ഇത് വ്യാപിപ്പിക്കുമെന്ന് റയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലാണ് പദ്ധതി പ്രവര്‍ത്തനം തുടങ്ങുക.
ഹോസ്‌റ്റസുമാരുടെ സേവനം കൂടാതെ നവീകരിച്ച എസി കോച്ചുകളില്‍ പുതിയ മ്യൂസിക് സിസ്റ്റം, എസ്‌ടിഡി, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ലഭ്യമാക്കാനുള്ള പദ്ധതിയെക്കുറിച്ചും റയില്‍വേ മന്ത്രാലയം ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications