ടാറ്റ വിട്ടുപോകണമെന്ന് അഭിപ്രായമില്ലെന്ന് മമത ബാനര്‍ജി
സിംഗൂര്‍: പശ്ചിമബംഗാളിലെ സിംഗൂരിലുള്ള നാനോ ഫാക്ടറി പദ്ധതിയില്‍ നിന്നും ടാറ്റ പിന്‍മാറണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് അഭിപ്രായമില്ലെന്ന് പാര്‍ട്ടി നേതാവ് മമതാ ബാനര്‍ജി.
ടാറ്റയുടെ പദ്ധതി നേരത്തേ നിശ്ചയിച്ച 600 ഏക്കറില്‍ത്തന്നെ സ്ഥാപിക്കണമെന്നും അധികമായി ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്കു തിരിച്ചുനല്‍കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും മമത അറിയിച്ചു.
നാനോ നിര്‍മ്മാണ പദ്ധതിയ്‌ക്കുവേണ്ടി കര്‍ഷകരില്‍നിന്നും നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സിംഗൂരിലെ ടാറ്റ പ്ലാന്റിന് പുറത്ത് നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു മമത. ടാറ്റ കമ്പനിയുടെ മതിലിന് പുറത്ത് 21 ക്യാമ്പുകളിലായി ഞായറാഴ്‌ച മുതല്‍ അനിശ്ചിതകാല ധര്‍ണ തുടങ്ങി.
ചെറുകാര്‍ പദ്ധതിയ്‌ക്കായി 600 ഏക്കര്‍ ഭൂമി ആവശ്യമുണ്ടെന്നാണ് ടാറ്റ തനിക്കയച്ച കത്തില്‍ പറഞ്ഞിരുന്നതെന്നും ഈ വാക്ക് മാറ്റരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. സമാധാനപരമായ സമരത്തിലൂടെ തങ്ങളുടെആവശ്യം നേടിയെടുക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മമത പറഞ്ഞു. ധര്‍ണയില്‍ പങ്കെടുക്കാന്‍ സമാജ് വാദി പാര്‍ട്ടി സെക്രട്ടറി അമര്‍സിങും എത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications