സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്നു
ഇരിട്ടി: വിളക്കോടിന് സമീപം ചാക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്നു. ചാക്കാട് സ്വദേശിയായ നരോത്ത് ദിലീപന്‍ (28) ആണ് മരിച്ചത്.
ഞായറാഴ്‌ച രാത്രി 9 മണിയോടെയാണ് ഒരു സംഘമാളുകള്‍ ദിലീപനെ അക്രമിച്ചത്. ശരീരം മുഴുവന്‍ വെട്ടേറ്റ ദിലീപനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‌കി തലശ്ശേരി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്‌ക്കാനായില്ല.
വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അക്രമണമുണ്ടായത്. രക്തത്തില്‍ കുളിച്ചു കിടന്ന ദിലീപനെ പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്.
കഴിഞ്ഞ ജൂണ്‍ 23ന് വിളക്കോട് പാറക്കണ്ടത്തെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ കുനിയല്‍ സൈനുദ്ദീന്‍ വെട്ടേറ്റു മരിച്ചിരുന്നു. എന്‍ഡിഎഫാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications