പെണ്‍കുട്ടികളുടെ ആത്മഹത്യാ ശ്രമം: വൈദിക വിദ്യാര്‍ഥിയ്‌ക്കെതിരെ കേസെടുത്തു
കൊല്ലം: കൊല്ലം രൂപതയുടെ കീഴിലുള്ള കൊട്ടിയത്തെ നിത്യസഹായമാതാ ബാലികാ സദനത്തിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട് ബെനഡിക്ട് (28) എന്ന വൈദിക വിദ്യാര്‍ഥിയ്‌ക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു.
ശനിയാഴ്‌ച വൈകിട്ട് ആറു മണിയോടെയാണ് അഞ്ചുതെങ്ങ് കൊച്ചുപള്ളി ഞാറത്തു പറമ്പില്‍ ജോയിയുടെ മകള്‍ സൂസമ്മ (14), തിരുമല പുത്തന്‍കടമുക്ക് കോണത്തുവീട്ടില്‍ ജയപ്രസാദിന്റെ മകള്‍ ഗോപിക (15) എന്നിവരാണ് എലിവിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
അവശനിലയിലായ ഇരുവരെയും കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്കൊപ്പം കുട്ടികളെ വിട്ടയച്ചു.
തുടര്‍ന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഞായറാഴ്‌ച കൊട്ടിയം പോലീസിലെത്തി പരാതി നല്‌കുകയായിരുന്നു. ഇരുവരില്‍ നിന്നും മൊഴിയെടുത്ത പോലീസ് ആത്മഹത്യാ ശ്രമത്തിന് പെണ്‍കുട്ടികള്‍ക്കെതിരെയും പ്രേരണാക്കുറ്റത്തിന് ബെനഡിക്ടിനെതിരെയും കേസെടുത്തി്‌ട്ടുണ്ട്.
വിവരമറിഞ്ഞ് വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി ഞായറാഴ്‌ച ബാലികാ സദനത്തിലെത്തി അന്വേഷണം നടത്തി.
ശനിയാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെ ബാലികാസദനത്തിലെത്തിയ ബെനഡിക്ട് ഗോപികയ്‌ക്കും സൂസമ്മയ്‌ക്കും പുറമെ മറ്റൊരു പെണ്‍കുട്ടിയെയും വെവ്വേറെ കൗണ്‍സിംലിംഗിന് വിധേയമാക്കിയിരുന്നു.
കൗണ്‍സിലിംഗിനിടെ ഇയാള്‍ തങ്ങളോട് മോശമായി സംസാരിച്ചെന്നും മറുപടി പറയാത്തതിന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പെണ്‍കുട്ടികള്‍ പോലീസിന് നല്‌കിയ മൊഴിയിലുണ്ട്. കൗണ്‍സിലിംഗ് കഴിഞ്ഞ് ആറു മണിയോടെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കന്യാസ്ത്രീയായ അനൂപയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കൊല്ലം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന മറ്റൊരു സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഏറെ വിവാദമായിട്ടുണ്ട്












Click it and Unblock the Notifications