പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകനെ നാട്ടുകൂര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ മുതപ്പറമ്പ് കാരിയില്‍ പറമ്പത്ത് കെപി റഹീബ്(27)ആണ് ബേപ്പൂര്‍ പുലിമുട്ടില്‍വച്ച് പിടിയിലായത്. മുതുവല്ലൂര്‍ മദ്രസയിലെ അധ്യാപകനാണ് റഹീബെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കൊണ്ട് ശനിയാഴ്‌ച രാവിലെയാണ് റഹീബ് ബൈക്കില്‍ ബേപ്പൂരിലെത്തിയത്. പുലിമുട്ടില്‍വച്ച് മൊബൈല്‍ ഫോണുലുള്ള അശ്ലീലചിത്രങ്ങള്‍ കാണിച്ച് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നതിന് റഹീബിനെതിരെ കേസെടുത്തതായി ബേപ്പൂര്‍ പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് ഭാര്യയും നാലു മക്കളുമുണ്ട്. പെണ്‍കുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications