സ്വാശ്രയം: ഫീസ് നിരക്ക് പുതുക്കി നിശ്ചയിച്ചു
കൊച്ചി: സര്‍ക്കാരുമായി ധാരണയിലെത്തിയ ആറ് സ്വാശ്രയ മെഡിക്കല്‍ കോളെജുകളുടെ ഫീസ് ഘടന ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിറ്റി ഭേദഗതികളോടെ അംഗീകരിച്ചു.
ജസ്റ്റിസ് പി.എ മുഹമ്മദ് അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതിയുടെയും ഫീസ് നിര്‍ണയ സമിതിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ സീറ്റില്‍ 45,000 രൂപയും മാനേജ്‌മെന്റ് സീറ്റില്‍ 4.71 ലക്ഷം രൂപയുമാണ് ഫീസ് ഘടന നിശ്ചയിച്ചിരിയ്‌ക്കുന്നത്.
സര്‍ക്കാര്‍ ക്വാട്ടയായ 50 ശതമാനം സീറ്റില്‍ 45,000 രൂപയും മാനേജ്‌മെന്റ് ക്വാട്ടയില്‍ അഞ്ചരലക്ഷം രൂപയും എന്‍ആര്‍ഐ ക്വാട്ടയില്‍ ഒന്‍പതര ലക്ഷം രൂപയും ഈടാക്കാനായിരുന്നു സര്‍ക്കാര്‍ മാനേജുമെന്റുകളുമായി ധാരണയിലെത്തിയിരുന്നത്.
ഈ ഫീസ് ഘടന അംഗീകരിയ്‌ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഫീസ് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിയ്‌ക്കേണ്ടത് മുഹമ്മദ് കമ്മിറ്റിയുടെ ഫീസ് നിര്‍ണയ സമിതിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രസ്‌തുത കമ്മിറ്റിയെ സമീപിയ്‌ക്കാനാണ് ഉത്തരവിട്ടിരുന്നത്.
സര്‍ക്കാര്‍-മാനേജ്‌മെന്റ് ധാരണ പ്രകാരം മാനേജ്‌മെന്റ് സീറ്റിനായി നിശ്ചയിച്ചിരുന്ന അഞ്ചരലക്ഷം രൂപയില്‍ നിന്ന് 4.5 ലക്ഷം രൂപയായി ഫീസ് കുറയ്‌ക്കുകയാണ് ചെയ്‌തിട്ടുള്ളത്.
അമ്പതു ശതമാനം വരുന്ന സര്‍ക്കാര്‍ ക്വാട്ടയില്‍ 275ഓളം വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 35 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവിരണം ചെയ്‌തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications