കാര്‍ല ബ്രൂണി ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ ഭാര്യ കാര്‍ല ബ്രൂണി ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലിലാണ് ഈ വാര്‍ത്ത വന്നത്. ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം തയ്യാറായിട്ടില്ല
സര്‍ക്കോസിയും ബ്രൂണിയും അവധിക്കാലം ചെലവഴിക്കുന്നതിനായി ഇപ്പോള്‍ കേപ്‌നിഗ്രെയിലാണുള്ളതെന്നും പത്രറിപ്പോര്‍ട്ടിലുണ്ട്. മെഡിറ്ററേനിയന്‍ തീരത്ത് ഇരുവരും ചേര്‍ന്ന് ഉല്ലസിക്കുന്ന ചിത്രവും പത്രം പുറത്തുവിട്ടിട്ടുണ്ട്.
ജൂലൈയില്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഗര്‍ഭിണിയാണെന്നുള്ള രീതിയില്‍ വന്ന വാര്‍ത്തകള്‍ ബ്രൂണി നിഷേധിച്ചിരുന്നു. എന്നാല്‍ സര്‍ക്കോസിയുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയംതന്നെ നാല്‍പതാം വയസ്സില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ബ്രൂണി പറഞ്ഞിരുന്നു. മുമ്പത്തെ ബന്ധത്തില്‍ ബ്രൂണിയ്‌ക്ക് ഒരു മകനുണ്ട്. ആദ്യത്തെ രണ്ട് വിവാഹങ്ങളിലുമായി സര്‍ക്കോസിയ്ക്ക് മൂന്നു മക്കളും ഉണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications