സോളാര്‍ വിമാനം പരീക്ഷണ പറക്കല്‍ നടത്തി
ലണ്ടന്‍: സൗരോര്‍ജ്ജം ഇന്ധനമായുപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി. സിഫൈര്‍-6 എന്ന് പേരിട്ടിരിയ്‌ക്കുന്ന പൈലറ്റില്ലാ വിമാനമാണ് പരീക്ഷണ പറക്കല്‍ നടത്തിയത്.
ബ്രിട്ടനിലെ പ്രതിരോധ സാങ്കേതിക സ്ഥാപനമായ കിന്റിക് ആണ് സൗരോര്‍ജ്ജ വിമാനം വികസിപ്പിച്ചെടുത്തിരിയ്‌ക്കുന്നത്.
അമേരിക്കയിലെ അരിസോണയില്‍ നടത്തിയ പരീക്ഷണത്തില്‍ സിഫൈര്‍ തുടര്‍ച്ചയായി മൂന്നര ദിവസം പറന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഏറ്റവും കൂടുതല്‍ നേരം തുടര്‍ച്ചയായി പറന്ന വിമാനമെന്ന റെക്കൊര്‍ഡും സിഫൈര്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്.
രാത്രി സമയത്ത് ബാറ്ററിയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന വിമാനം പകല്‍ സമയത്ത് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ബാറ്ററി റീചാര്‍ജ് ചെയ്യും.
യുദ്ധമുഖങ്ങളില്‍ ആശയ വിനിമയത്തിന് വേണ്ടി ഈ വിമാനങ്ങള്‍ ഉപയോഗിക്കനാകുമൈന്ന് സിഫൈറിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്രിസ് കെല്ലര്‍ പറഞ്ഞു.












Click it and Unblock the Notifications