ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ കൊച്ചിയില്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ കൊച്ചിയില്‍ ഒരുങ്ങുന്നു. റീട്ടെയ്‌ല്‍ രംഗത്തെ വമ്പന്‍മാരായ ലുലുവിന്റെ ഉടമസ്ഥരായ എം.കെ ഗ്രൂപ്പാണ് ഷോപ്പിംഗ് മാള്‍ നിര്‍മിയ്‌ക്കുന്നത്.
കൊച്ചിയ്‌ക്കടുത്ത് ഇടപ്പിള്ളിയില്‍ 17 ഏക്കര്‍ സ്ഥലത്ത് 20 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ എന്ന പേരില്‍ രാജ്യത്തെ ബൃഹത്തായ ഷോപ്പിംഗ് മാള്‍ നിര്‍മിയ്‌ക്കുന്നത്.
1200 കോടി രൂപ ചെലവഴിച്ച് നിര്‍മിയ്‌ക്കുന്ന നിര്‍മ്മിയ്‌ക്കുന്ന പദ്ധതിയിലൂടെ 6000 പേര്‍ക്ക് നേരിട്ടും 20000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിയ്‌ക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി പറഞ്ഞു.
പ്രതിവര്‍ഷം 25 ലക്ഷത്തോളം വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള മാള്‍ 2010ല്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
മൂവായിരത്തോളം വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന തരത്തിലായിരിക്കും മാളിന്റെ നിര്‍മാണം. തികച്ചും ലോകനിലവാരത്തില്‍ നിര്‍മ്മിയ്‌ക്കുന്ന മാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കള്‍സള്‍ട്ടന്റ് യുകെയിലെ ഡബ്ല്യു എസ് അട്ട്‌കിന്‍സാണ്.
പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയതും മൂന്നുറ് മുറികളുള്ളതുമായ ഹോട്ടല്‍ ഷോപ്പിംഗ് മാളിന്റെ മറ്റൊരു സവിശേഷതയായിരിക്കും. പതിനാറു രാജ്യങ്ങളിലായി എഴുപതില്‍പ്പരം ഷോപ്പിംഗ് സെന്ററുകളുമുള്ള ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമാണ് എം.കെ ഗ്രൂപ്പ്.












Click it and Unblock the Notifications