തിമിര ശസ്ത്രക്രിയ: കാഴ്ച നഷ്ടപ്പെട്ടത് 21 പേര്‍ക്ക്
ചെന്നൈ: പെരമ്പലൂരിലെ സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്‌ത്രക്രിയ നടത്തിയ 45 പേരില്‍ 21 പേര്‍ക്ക് പൂര്‍ണമായി കാഴ്‌ച ശക്തി നഷ്ടപ്പെട്ടുവെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.ആര്‍.കെ പനീര്‍ശെല്‍വം സ്ഥീരികരിച്ചു.
ഭാഗികമായി കാഴ്‌ച നഷ്ടപ്പെട്ട ഒമ്പത് പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശസ്‌ത്രക്രിയ്‌ക്കു ശേഷം കണ്ണിലൊഴിച്ച റിംഗര്‍ ലാക്ടേറ്റ് തുള്ളി മരുന്നാണ് കാഴ്‌ച നഷ്ടപ്പെടാന്‍ കാരണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ദ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം.
മരുന്നിന്റെ സാമ്പിളുകള്‍ വിശദ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. കാഴ്‌ച നഷ്ടപ്പെട്ട് ആശുപ്രതിയില്‍ കഴിയുന്നവരെ മന്ത്രി തിങ്കളാഴ്‌ച സന്ദര്‍ശിച്ചു.
കാഴ്‌ച പൂര്‍ണമായി നഷ്ടപ്പെട്ട 21 പേര്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‌കുമെന്ന് മുഖ്യമന്ത്രി കരുണാനിധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications