Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഗൂര്‍: ചര്‍ച്ചക്കുള്ള ക്ഷണം മമത നിരസിച്ചു

കൊല്‍ക്കത്ത: സിംഗൂര്‍ പ്രശ്‌നത്തില്‍ ചര്‍ച്ച തുടരാനുള്ള ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ ക്ഷണം തൃണമൂല്‍ നേതാവ്‌ മമത ബാനര്‍ജി നിരസിച്ചു.

ചര്‍ച്ചയ്‌ക്ക്‌ താന്‍ തയാറാണെന്നും എന്നാല്‍ അതിന്‌ മുമ്പ്‌ കര്‍ഷകരില്‍ നിന്നും ടാറ്റ ഏറ്റടുത്ത 400 ഏക്കര്‍ ഭൂമി തിരിച്ചു നല്‌കണമെന്നും മമത പറഞ്ഞു.

ടാറ്റ മോട്ടോര്‍ കമ്പനിയ്‌ക്ക്‌ പുറത്ത്‌ തൃണമൂല്‍ നടത്തുന്ന അനിശ്ചിതകാല ധര്‍ണയെ അഭിസംബോധന ചെയ്യവെയാണ്‌ മമത ഇക്കാര്യമറിയിച്ചത്‌.

സിംഗൂരില്‍ 600 ഏക്കറിലുള്ള ടാറ്റയുടെ നാനോ പ്ലാന്റിന്‌ സമീപമുള്ള 400 ഏക്കറിലുള്ള അനുബന്ധ ശാലകളാണ്‌ തര്‍ക്ക വിഷയമായി നില്‌ക്കുന്നത്‌. ഈ സ്ഥലം കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്തതാണെന്നാണ്‌ മമതയുടെ ആരോപണം.

ബന്ധപ്പെട്ട വാര്‍ത്തകള്‍
















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+