Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദികന്‍ കന്യാസ്ത്രീകള്‍ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിയ്ക്കുന്നു

റോം: ദൈവത്തിന്റെ മണവാട്ടിമാര്‍ക്കായി സൗന്ദര്യ മത്സരം വരുന്നു. ദക്ഷിണ ഇറ്റലിയിലെ ഒരു വൈദികനാണ്‌ കന്യാസ്‌ത്രീകളുടെ സൗന്ദര്യ മത്സരം നടത്താനൊരുങ്ങുന്നത്‌.

'മിസ്‌ സിസ്‌റ്റര്‍ ഇറ്റലി' എന്ന പേരില്‍ സംഘടിപ്പിയ്‌ക്കുന്ന സൗന്ദര്യ മത്സരത്തിലൂടെ ദുഖിതരും വൃദ്ധകളുമാണ്‌ കന്യാസ്‌ത്രീകളെന്ന സങ്കല്‌പം തുടച്ചു നീക്കുകയാണ്‌ ലക്ഷ്യം. 'കന്യാസ്‌ത്രീകളും സ്‌ത്രീകള്‍ തന്നെയാണ്‌. സൗന്ദര്യമെന്നാല്‍ ദൈവത്തിന്റെ വരവുമാണ്‌' മത്സരത്തിന്റെ സംഘാടകനായ മോഡ്രഗോണ്‍ ഇടവകയിലെ വൈദികനായ ആന്റോണിയോ റുംഗി പറയുന്നു.

ഈ വര്‍ഷത്തെ മത്സരം ഇന്റര്‍നെറ്റിലൂടെ നടത്താനാണ്‌ ആന്റോണിയോ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. മിസ്‌ സിസ്‌റ്റര്‍ ഇറ്റലി മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിയ്‌ക്കുന്ന കന്യാസ്‌ത്രീകള്‍ തങ്ങളുടെ ഫോട്ടോകള്‍ ഫാദര്‍ റുംഗിയ്‌ക്ക്‌ ഇ-മെയിലിലൂടെ അയച്ചു കൊടുക്കണം.

അദ്ദേഹം അത്‌ തന്റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിയ്‌ക്കും. തുടര്‍ന്ന്‌ ഇന്റര്‍നെറ്റിലൂടെ വോട്ടെടുപ്പ്‌ നടക്കും. ആര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാം. ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന സുന്ദരിയ്‌ക്കായിരിക്കും മിസ്‌ സിസ്റ്റര്‍ ഇറ്റലി സൗന്ദര്യപ്പട്ടം.

എല്ലാവരും കരുതുന്നതു പോലെ കന്യാസ്‌ത്രീകള്‍ ഉള്‍വലിഞ്ഞ പ്രകൃതക്കാരല്ല. അമേരിക്കയിലെയും ആഫ്രിക്കയില്‍ നിന്നും വരുന്ന കന്യാസ്‌ത്രീകള്‍ പ്രസരിപ്പുള്ളവര്‍ തന്നെയാണ്‌.

സൗന്ദര്യ മത്‌‌സരം നടത്തണമെന്ന ആശയം അവര്‍ക്കിടയില്‍ നിന്നു തന്നെയാണ്‌ ഉയര്‍ന്നു വന്നതെന്നും ഫാദര്‍ റുംഗി പറയുന്നു. 2009ലെ മിസ്‌ സിസ്റ്റര്‍ ഇറ്റലി പൊതുവേദിയില്‍ നടത്താന്‍ കഴിയുമെന്നാണ്‌ റുംഗി പ്രതീക്ഷിയ്‌ക്കുന്നത്‌.

ഇതിനിടെ സൗന്ദര്യ മത്സരം സംഘടിപ്പിയ്‌ക്കുന്നതിനെതിരെ പ്രതിഷേധവുമായി അസോസിയേഷന്‍ ഓഫ്‌ കാത്തലിക്ക്‌ ടീച്ചേഴ്‌സ്‌ രംഗത്തെത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+