Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാല്‍ ഓഹരി വിപണിയിലേക്കും

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ഓഹരി വിപണി രംഗത്തേക്കും കടക്കുന്നു. ഹെഡ്‌ജ്‌ ഇക്വറ്റീസ്‌ എന്ന പേരില്‍ ഓഹരിയിടപാട്‌ സ്ഥാപനം ആരംഭിച്ചു കൊണ്ടാണ്‌ ലാല്‍ സ്‌റ്റോക്ക്‌ ബ്രോക്കിങ്‌ മേഖലയിലേക്ക്‌ ചുവട്‌ വെയ്‌ക്കുന്നത്‌.

പ്രമുഖ മര്‍ച്ചന്റ്‌ ബാങ്കറായ ഫെഡക്‌സ്‌ സെക്യൂരിറ്റീസ്‌, ബേബി മറൈന്‍ എക്‌സ്‌പോര്‍ട്‌സ്‌, താക്കര്‍ ഗ്രൂപ്പ്‌, സ്‌മാര്‍ട്ട്‌ ഫിനാന്‍ഷ്യല്‍ പ്രമുഖ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായ എസ്‌.എ ഹെഡ്‌ഗെ എന്നിവരാണ്‌ പുതിയ സംരംഭത്തില്‍ ലാലിന്റെ പങ്കാളികള്‍.

ഓഹരിയിടപാടിന്‌ പുറമെ ഫ്യൂചേഴ്‌സ്‌ ആന്‍ഡ്‌ ഓപ്‌ഷന്‍സ്‌, ഉത്‌പന്ന വ്യാപാര ബ്രോക്കിങ്‌, മ്യൂചല്‍ ഫണ്ട്‌ വിതരണം എന്നീ സേവനങ്ങളാണ്‌ ഹെഡ്‌ജ്‌ ഇക്വറ്റീസ്‌ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നതെന്ന്‌ കമ്പനി എംഡി അലക്‌സ്‌ ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഓഹരി രംഗത്തേക്ക്‌ പുതുതായെത്തുന്ന ചെറുകിട നിക്ഷേപകര്‍ക്കായിരിക്കും കമ്പനി പ്രാമുഖ്യം നല്‌കുക.

നിലവില്‍ കേരളമുള്‍പ്പടെ നാല്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 28 ശാഖകളുള്ള കമ്പനി വരും മാസങ്ങളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കും. ചുരുങ്ങിയ കാലത്തിനുള്ളില്‍ എല്ലാ നിക്ഷേപ മാര്‍ഗ്ഗങ്ങളും ഒരുക്കുന്ന സമ്പൂര്‍ണ ഫിനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റായി വളരുകയാണ്‌ കമ്പനിയുടെ ലക്ഷ്യമെന്ന് അലക്സ് ബാബു പറഞ്ഞു.

ഓഹരി നിക്ഷേപ രംഗത്ത്‌ വളരെക്കുറച്ച്‌ ശതമാനം ആളുകള്‍ മാത്രമാണുള്ളതെന്നും ഈ മേഖലയിലെ സാധ്യതകള്‍ കൂടുതല്‍ ആളുകളിലെത്തിയ്‌ക്കാനായി പുതിയ സംരംഭത്തിലൂടെ ശ്രമിയ്‌ക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ നിലവിളക്ക്‌ കൊളുത്തിക്കൊണ്ട്‌ മോഹന്‍ലാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+