Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി ബന്ദ്‌ പ്രഖ്യാപിച്ചാലും എതിര്‍ക്കും; ബുദ്ധദേവ്‌

Buddhadebകൊല്‍ക്കത്ത: സിപിഎം ബന്ദിന്‌ ആഹ്വാനം ചെയ്‌താലും താന്‍ എതിര്‍ക്കുമെന്ന്‌ പശ്ചിമ ബംഗാള്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ. നിസാര കാര്യങ്ങള്‍ക്ക്‌ പോലും ബന്ദിനും ഹര്‍ത്താലിനുമൊക്കെ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയുടെ നിലപാടിനെതിരെ മേലില്‍ താന്‍ നിശബ്ദ്‌ത പാലിക്കില്ലെന്നും ബുദ്ധദേവ്‌ പറഞ്ഞു.

"ഒരു ബന്ദിനെയും ഞാന്‍ പിന്തുണയ്‌ക്കില്ല. നിര്‍ഭാഗ്യവശാല്‍ ബന്ദിനെ അനുകൂലിയ്‌ക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ്‌ താന്‍. ഇത്രയും കാലം ഞാന്‍ നിശബദത പാലിച്ചു. എന്നാലിനി മുതല്‍ ഞാനതിനെ എതിര്‍ക്കും" ബുദ്ധദേവ്‌ വ്യക്തമാക്കി. ബന്ദിനെതിരെ മാത്രമല്ല ഘോരാവോയെയും പിബി അംഗം കൂടിയായ ബുദ്ധദേവ്‌ വിമര്‍ശിച്ചു. തീര്‍ത്തും നിയമവിരുദ്ധവും അധാര്‍മ്മികവുമായ ഈ സമരമുറ ബംഗാളില്‍ അനുവദിയ്‌ക്കില്ല.

വാണിജ്യ സംഘടനയായ അസോച്ചത്തിന്റെ പരിപാടിയ്‌ക്കിടെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ്‌ ബന്ദിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായാണ്‌ ബന്ദിനെതിരെയുള്ള നിലപാട്‌ അദ്ദേഹം വ്യക്തമാക്കിയത്‌.

ഇതാദ്യമായല്ല ബുദ്ധദേവ്‌ ബന്ദ്‌ പോലുള്ള സമരമുറകള്‍ക്കെതിരെ രംഗത്തെത്തുന്നത്‌. 2006ല്‍ നടന്ന രാജ്യ വ്യാപക പണിമുടക്ക്‌ മൂലം പ്രവര്‍ത്തനം മുടങ്ങിയ കൊല്‍ക്കത്തിയിലെ ഐടി കമ്പനികളോട്‌ ബുദ്ധദേവ്‌ ക്ഷമാപണം നടത്തിയിരുന്നു.

പണിമുടക്കില്‍ നിന്നും ബന്ദുകളില്‍ നിന്നും ഐടി വ്യവസായങ്ങളെ മാറ്റി നിര്‍ത്തണമെന്നും പോളിറ്റ്‌ ബ്യൂറോയില്‍ ബംഗാള്‍ മുഖ്യമന്ത്രി വാദിച്ചിരുന്നു. എന്നാല്‍ സിപിഎം പോഷണ സംഘടനയായ സിഐടിയുവിന്റെ സമ്മര്‍ദം മൂലം സിപിഎം സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പണിമുടക്കുകളില്‍ നിന്ന്‌ ഐടി മേഖലയെ ഒഴിച്ചു നിര്‍ത്തേണ്ടായെന്ന നിലപാട്‌ സ്വീകരിയ്‌ക്കുകയായിരുന്നു.

പണിമുടക്കുകളെ എതിര്‍ക്കുന്ന ബുദ്ധദേവിന്റെ നിലപാടുകളോട്‌ മറ്റു പാര്‍ട്ടി നേതാക്കള്‍ അനുകൂലമായല്ല പ്രതികരിച്ചിരിയ്‌ക്കുന്നത്‌. സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗമായ എംകെ പാന്ഥെ ബുദ്ധദേവ്‌ ഇങ്ങനെയൊരു പ്രസ്‌താവന നടത്തിയതായി അറിയില്ലെന്നാണ്‌ പറഞ്ഞത്‌.

പാര്‍ട്ടി ഇപ്പോഴും പണിമുടക്കുകളില്‍ വിശ്വസിയ്‌ക്കുന്നുണ്ടെന്നും തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമരായുധമാണ്‌ പണിമുടക്കുകളെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ്‌ 20ന്‌ സിഐടിയുവും മറ്റ്‌ 56 തൊഴിലാളി സംഘടനകളും നടത്തിയ രാജ്യവ്യാപക പണിമുടക്കിനെ സിപിഎം അനുകൂലിച്ചിരുന്നുവെന്നും അതിലൂടെ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടാണ്‌ വെളിപ്പെടുന്നതെന്നും പാന്ഥെ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി നേതൃത്വവും ബന്ദിനെതിരെയുള്ള പ്രസ്‌താവനയോട്‌ കരുതലോടെയാണ്‌ പ്രതികരിച്ചിരിയ്‌ക്കുന്നത്‌. ബുദ്ധദേവ്‌ ഏത്‌ സാഹചര്യത്തിലാണ്‌ അങ്ങനെ പറഞ്ഞതെന്ന്‌ അറിയില്ലെന്ന്‌ മറ്റൊരു പിബി അംഗമായ എസ്‌ രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ബുദ്ധദേവിനെ പോലൊരാള്‍ അങ്ങനെ പണിമുടക്കുകള്‍ക്കെതിരെ പറയുമെന്ന്‌ താന്‍ കരുതുന്നില്ലെന്ന്‌ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന പിബി അംഗവുമായ വിഎസ്‌ അച്യൂതാനന്ദന്‍ പറഞ്ഞു. പണിമുടക്കിനെതിരെ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത്‌ തെറ്റാണെന്നും വിഎസ്‌ പറഞ്ഞു.

അതെ സമയം പണിമുടക്കിനെതിരെയുള്ള ബുദ്ധദേവിന്റെ നിലപാട്‌ പാര്‍ട്ടിയ്‌ക്കുള്ളില്‍ നേരത്തെ ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഒരു പൊതു ചടങ്ങില്‍ ബുദ്ധദേവ്‌ തന്റെ നിലപാട്‌ പ്രഖ്യാപിയ്‌ക്കുമെന്ന്‌ നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. ബുദ്ധേവിന്റെ പണിമുടക്കുകള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്ക്‌ വഴി തെളിയ്‌ക്കുമോയെന്ന്‌ ഇനിയും വ്യക്തമായിട്ടില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+