അശ്ലീല സന്ദേശം: പ്രിയങ്ക ചോപ്രയുടെ മുന്‍ സെക്രട്ടറി അറസ്റ്റില്‍
മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌ത കേസില്‍ നടിയുടെ മുന്‍ സെക്രട്ടറി പ്രകാശ് ജാജുവിനെ മധ്യപ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രകാശ് ഒളിവിലായിരുന്നു. 2002 മുതല്‍ 2004 വരെ പ്രിയങ്കയുടെ സെക്രട്ടറിയായിരുന്ന ഇയാള്‍ ആവശ്യത്തിലധികം പ്രിയങ്കയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചതോടെയാണ് നടി ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചത്.
പ്രിയങ്ക മറ്റ് പുരുഷന്‍മാരോട് സംസാരിയ്‌ക്കുന്നത് പോലും വിലക്കാന്‍ പ്രകാശ് ശ്രമിച്ചിരുന്നു.
ഇത് കൂടാതെ നിര്‍മാതാവ് സഞ്‌ജയ് ഗുപ്‌തയുടെ പക്കല്‍ നിന്നും 'പ്ലാന്‍' എന്നി സിനിമയുടെ പേരില്‍ നടിയെ അറിയ്‌ക്കാതെ 10 ലക്ഷം രൂപ പ്രകാശ് വാങ്ങി.
തന്നെ വിവാഹം ചെയ്‌തില്ലെങ്കില്‍ തൊഴില്‍പരമായും വ്യക്തിപരമായും നശിപ്പിയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തല്‍ കൂടിയായതോടെ പ്രിയങ്ക പോലീസിനെ സമീപിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications