ഒറീസയില്‍ അക്രമം പടരുന്നു
ഭുവനേശ്വര്‍: ഒറീസയിലെ ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു.
ചൊവ്വാഴ്‌ച നടന്ന അക്രമങ്ങളില്‍ പതിനൊന്ന് പേര്‍ കൂടി കൊല്ലപ്പെട്ടതോടെ സംസ്ഥാനത്തെ ക്രൈസ്‌തവ ജന വിഭാഗങ്ങള്‍ ഭീതിയിലാണ്. റായ്‌കിയ ഗ്രാമത്തില്‍ മൂന്ന് പരിവര്‍ത്തിത ക്രൈസ്‌തവരെക്കൂടി വിഎച്ച്‌പിക്കാര്‍ ചൊവ്വാഴ്‌ച ചുട്ടു കൊന്നിട്ടുണ്ട്. വീടുകള്‍ക്ക് തീവെച്ചപ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് പേരാണ് വെന്തുമരിച്ചത്.
റായ്‌കിയ ഗ്രാമത്തില്‍ മാത്രം 18 ഓളം വീടുകള്‍ കത്തിയ്‌ക്കുകയും നാല് പള്ളികള്‍ തകര്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ബാരക്കാമയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ പോലീസ് നടത്തിയ വെടിവെയ്‌പില്‍ നാല് പേര്‍ മരിച്ചു. നാല്‌പതോളം പേര്‍ക്ക് പരിക്കേറ്റു.
ഇതിനിടെ ഒറീസയിലേക്ക് 20 കമ്പനി പോലീസ് സേനയെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജസ്വാള്‍ ബുധനാഴ്‌ച സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചേക്കും.
അക്രമം മുഴുവനായും അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‌കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അറിയിച്ചു.
സ്വാമി ലക്ഷ്‌മാണനന്ദ സരസ്വതിയും നാല് അനുയായികളും വധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ തിങ്കളാഴ്‌ച നടത്തിയ ഹര്‍ത്താലാണ് അക്രമങ്ങളിലേക്ക് വഴി മാറിയത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ രണ്ട് ദിവസത്തേക്ക് കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications