സിബിഐ നിലപാട് സംശയാസ്‌പദം: ഹൈക്കോടതി
കൊച്ചി: അഭയാക്കേസ് സംബന്ധിച്ച സിബിഐ നിലപാടുകള്‍ സംശയാസ്‌പദമാണെന്ന് ഹൈക്കോടതി. നാര്‍ക്കോ പരിശോധനയുമായി ബന്ധപ്പെട്ട സിഡി വിവാദം നിലനില്‌ക്കവെയാണ് കോടതി സംശയം പ്രകടിപ്പിച്ചത്.
ആശയക്കുഴപ്പം തീര്‍ക്കാന്‍ സിബിഐയ്‌ക്ക് ഒരു ദിവസം കൂടി നല്‌കുന്നുവെന്ന് കോടതി അറിയിച്ചു. സിഡിയുടെ കൃത്രിമത്വം നടന്നുവെന്ന ആക്ഷേപത്തില്‍ ചൊവ്വാഴ്‌ച വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവെച്ചിരുന്നു.
എന്നാല്‍ ബുധനാഴ്‌ച രാവിലെ സിബിഐ ഉദ്യോഗസ്ഥന്‍ വീണ്ടും ഫോറന്‍സിക് ലാബില്‍ നിന്നുള്ള കവറിംഗ് ലെറ്റര്‍ സമര്‍പ്പിച്ചു. കത്ത് തുറന്ന് പരിശോധിച്ച കോടതി സിബിഐ നല്‌കുന്ന വിവരങ്ങള്‍ പരസ്‌പര വിരുദ്ധമാണെന്ന നിരീക്ഷണം നടത്തുകയായിരുന്നു.
ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിയ്‌ക്കാമെന്ന് ജസ്റ്റിസ് വി. രാംകുമാര്‍ പറഞ്ഞു.
നാര്‍ക്കോ പരിശോധയ്ക്ക് വിധേയമാക്കിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സിഡിയെ കുറിച്ച് സിബിഐ കള്ളം പറയുകയാണോയെന്ന് ചൊവ്വാഴ്ച ഹൈക്കോടതി സംശയം പ്രകടിപ്പച്ചിരുന്നു.
ഇതിനിടെ കേസന്വേഷണം മറ്റെതേങ്കിലും അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറുന്നതിന്റെ സാധ്യതയും കോടതി ആരായുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications