Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങള്‍ ഭൂമാഫിയയെ സംരക്ഷിക്കാനെന്ന് വിഎസ്

തിരുവനന്തപുരം: ഭൂപരിഷ്‌ക്കരണം സംബന്ധിച്ച്‌ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ ഭൂമാഫിയയെ സംരക്ഷിയ്‌ക്കാനാണോയെന്ന്‌ സംശയമുണ്ടെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍.

ഭൂപരിഷ്‌ക്കരണത്തിന്റെ ആനുകൂല്യങ്ങള്‍ ഇനിയും ജനങ്ങളില്‍ എത്തേണ്ടതുണ്ടെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ഭൂപരിഷ്‌ക്കരണ നിയമം പൂര്‍ത്തീകരിയ്‌ക്കുന്നതിനും റിയല്‍ എസ്റ്റേറ്റ്‌ മാഫിയയെ നിലയ്‌ക്ക്‌ നിര്‍ത്തുന്നതിനും നിയമ നിര്‍മാണം വേണ്ടി വരുമെന്നും പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി.

പാട്ടക്കാലാവധി കഴിഞ്ഞ വന്‍കിടക്കാരുടെയും സര്‍ക്കാര്‍ ഭൂമി കയ്യേറിയതും പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യും. ഇതിനുള്ള നടപടികളാണ്‌ മൂന്നാറില്‍ തുടങ്ങിയത്‌.

ടാറ്റ അനധികൃതമായി കൈവശം വെച്ചിരുന്ന 1200 ഏക്കര്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്‌. നെല്‍വയല്‍ സംരക്ഷണ നിയമം പ്രാബല്യത്തിലായതോടെ റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിയ്‌ക്കാന്‍ കഴിഞ്ഞതായും മുഖ്യന്ത്രി പറഞ്ഞു.

ഓണക്കാലത്ത്‌ ആദിവാസികള്‍ക്ക്‌ ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിയ്‌ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആലപ്പുഴയിലും തിരുവനന്തപുരത്തും പ്രകൃതി ക്ഷോഭങ്ങളെ തുടര്‍ന്ന്‌ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബത്തിന്‌ 1000 രൂപയും ഓണക്കിറ്റും അനുവദിയ്‌ക്കാനും തീരുമാനിച്ചതായി വിഎസ്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+