ഐഫോണല്ല, ഐപോണ്‍!
ഐഫോണ്‍ ലോകം കീഴടക്കുകയാണ്. 2008ല്‍ ഒരു കോടി വില്‌പന ലക്ഷ്യമിട്ട് മുന്നോട്ട് കുതിയ്‌ക്കുന്ന ആപ്പിള്‍ ലക്ഷ്യത്തോടടുക്കുമെന്ന് തന്നെയാണ് വിപണി വിദഗ്‌ദ്ധര്‍ കരുതുന്നത്.
മൊബൈല്‍ വിപണി കീഴടക്കുന്ന ഐഫോണ്‍ ഇതിനോടൊപ്പം ഒരു കുപ്രസിദ്ധിയും സ്വന്തമാക്കി കഴിഞ്ഞു. ലോകത്താകമാനമുള്ള 1.7 ബില്യണ്‍ ഡോളറിന്റെ അശ്ലീല വിപണിയുടെ വളര്‍ച്ചയ്‌ക്ക് ഐഫോണ്‍ സഹായിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
ആപ്പിളിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞ ഐഫോണിനിപ്പോള്‍ ഐപോണ്‍ എന്ന ഓമനപ്പേര് കൂടി അശ്ലീല വിപണനക്കാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഐഫോണിന്റെ മള്‍ട്ടീമീഡിയ സവിശേഷതകള്‍ തന്നെയാണ് അതിന് ഐപോണ്‍ എന്ന പേര് നേടിക്കൊടുത്തിരിയ്‌ക്കുന്നത്.
അശ്ലീലം ഒളിച്ചിരിയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോയും ടെക്‌സ്റ്റ് സന്ദേശങ്ങളും റിംഗ് ടോണുകളുമൊക്കെയായിരുന്നു ഇത്രയും കാലം മൊബൈല്‍ പോണ്‍ വിപണിയുടെ അടിസ്ഥാന ഘടകം.
ഐഫോണിന്റെ കടന്നു വരവ് ഓണ്‍ലൈന്‍ വീഡിയോ ചാറ്റിംഗിന് കൂടി കൂടി സൗകര്യമൊരുക്കിയതോടെ അശ്ലീല വിപണി ഇത് മുതലാക്കുകയായിരുന്നു. തെളിമയാര്‍ന്നതും വലിപ്പമേറിയ ടച്ച് സ്‌ക്രീനും വേഗതയാര്‍ന്ന ഇന്റര്‍നെറ്റ് ബ്രൗസിംഗ് സൗകര്യവുമൊക്കെയാണ് ഐഫോണിനെ അശ്ലീല വിപണനക്കാരുടെ പ്രിയപ്പെട്ട ഗാഡജെറ്റാക്കി മാറ്റിയിരിക്കുന്നത്.
ഐഫോണിലുള്ള സഫാരി വെബ് ബ്രൗസര്‍ അതിവേഗത്തിലുള്ള ഡൗണ്‍ലോഡിംഗിനെ സഹായിക്കുന്നതിലൂടെ ഇന്റര്‍നെറ്റിലുള്ള പോണ്‍
സൈറ്റുടമകളിപ്പോള്‍ ലാഭം കൊയ്യുന്നതിന്റെ തിരിക്കിലാണ്.
ഗൂഗിള്‍ സെര്‍ച്ച് ബോക്‌സുകളിലെ പുതിയ ചൂടന്‍ വാക്ക് 'ഐഫോണ്‍ പോണ്‍' എന്ന് കൂടിയാണെന്നറിയുക. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി ചില വിരുതര്‍ അശ്ലീല സൈറ്റുകള്‍ പോലും തുറന്നിട്ടുണ്ട്.
ഐഫോണുകളുടെ ദുരുപയോഗത്തിനെതിരെ അപ്പിള്‍ രംഗത്തെത്തിയെങ്കിലും കോടികള്‍ ഒഴുകിയെത്തുന്ന അശ്ലീല വിപണിയ്‌ക്ക് മുന്നില്‍ നിസഹായരായി നോക്കി നില്ക്കുകയാണവര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications