പണിമുടക്ക് മൗലികവകാശം: സിപിഎം
ദില്ലി ബന്ദിനെതിരെ രംഗത്തെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാടുകളെ സിപിഎം പോളിറ്റ് ബ്യൂറോ തള്ളി.
പണിമുടക്കുകയെന്നത് തൊഴിലാളികളുടെ മൗലികവകാശമാണെന്നും സിപിഎം അതില്‍ ഉറച്ചു നില്‌ക്കുന്നുവെന്നും പിബി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്‌കരണ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകള്‍ നടത്തിയ എല്ലാ അഖിലേന്ത്യ പണിമുടക്കുകളെയും പാര്‍ട്ടി പിന്തുണച്ചിട്ടുണ്ട്.
ബുദ്ധദേവ് ബന്ദിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വിശദീകരിയ്‌ക്കുന്നതെന്നും പോളിറ്റ് ബ്യൂറോയുടെ പ്രസ്‌താവനയിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications