ഒറീസ: അക്രമികളെ വെടിവെയ്‌ക്കും
ഭുവനേശ്വര്‍: നിരോധനാജ്ഞയും നിശാനിയമവും നിലവിലുണ്ടായിട്ടും ഒറീസയില്‍ ക്രൈസ്‌തവ വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമം തുടരുന്നു.
ബുധനാഴ്‌ചയുണ്ടായ അക്രമങ്ങളില്‍ മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. എന്നാല്‍ 22 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍.
കാണ്ഡമല്‍ ജില്ലയില്‍ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും തീയിട്ടതോടെ ജില്ലയില്‍ കണ്ടാലുടന്‍ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ടു. ക്രൈസ്‌തവ വിഭാഗങ്ങളുടെ വീടുകള്‍ തെരഞ്ഞു പിടിച്ചാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം അക്രമം നടത്തുന്നത്.
ഏതാനും പോലീസ് സ്‌റ്റേഷനുകളും ഇവര്‍ തീയിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായ ടിയാംഗിയ പോലുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലീസിനോ മറ്റു അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കോ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.
അക്രമങ്ങളുടെ കേന്ദ്രമായ കാണ്ഡമല്‍ ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിച്ചതായി തെക്കന്‍ മേഖലാ ഡിവിഷണല്‍ കമ്മീഷണര്‍ സത്യബ്രത സാഹു അറിയിച്ചു.
ഇതിനിടെ ഹിന്ദു സന്യാസിയെ കൊലപ്പെടുത്തുകയും ക്രൈസ്‌തവരെ അക്രമിയ്‌ക്കുകയും ചെയ്‌ത സംഭവങ്ങളില്‍ മാര്‍പാപ്പ ഖേദം രേഖപ്പെടുത്തി.
ഏവരും വിശുദ്ധമെന്ന് കരുതുന്ന മനുഷ്യ ജീവന് നേരെയുണ്ടാകുന്ന ഏത് ആക്രമണത്തെയും താന്‍ അപലപിക്കുന്നു. അതോടൊപ്പം പീഡിപ്പിക്കപ്പെടുന്ന സഹോദരീസഹോദരന്മാരോട് ആത്മീയമായി അടുപ്പവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിയ്‌ക്കുന്നു മാര്‍പാപ്പ പറഞ്ഞു.
അതെ സമയം കേന്ദ്ര സേന ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്തെ ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയതോടെ എട്ടു വര്‍ഷമായി തുടരുന്ന ബിജെഡി-ബിജെപി സംഖ്യത്തിന് ഭീക്ഷണിയുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications