Get Updates
Get notified of breaking news, exclusive insights, and must-see stories!

1996, 2000 വര്‍ഷങ്ങളിലെ കറന്‍സികള്‍ പിന്‍വലിയ്‌ക്കുന്നു

ദില്ലി: കള്ളനോട്ടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്ക്‌ ഭീഷണി സൃഷ്ടിച്ച സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിയ്‌ക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ തയാറെടുക്കുന്നു.

ഇത്‌ പ്രകാരം 1996, 2000 വര്‍ഷങ്ങളില്‍ പുറത്തിറക്കിയ എല്ലാ കറന്‍സി നോട്ടുകളും പിന്‍വലിയ്‌ക്കാനുള്ള ഉത്തരവ്‌ റിസര്‍വ്‌ ബാങ്ക്‌ പുറപ്പെടുവിച്ച്‌ കഴിഞ്ഞു.

2009 ജനുവരി മാസത്തോടെ ഈ നോട്ടുകളുടെ തിരിച്ചെടുക്കല്‍ പൂര്‍ണമാക്കാനാണ്‌ ആര്‍ബിഐയുടെ പദ്ധതി. അടുത്തിടെ ഉത്തര്‍ പ്രദേശില്‍ കോടിക്കണക്കിന്‌ രൂപയുടെ കള്ളനോട്ട്‌ പിടിച്ചെടുത്തതോടെയാണ്‌ ഇക്കാര്യത്തില്‍ റിസര്‍വ്‌ ബാങ്ക്‌ കടുത്ത നടപടികള്‍ക്ക്‌ നിര്‍ബന്ധിതമായിരിക്കുന്നത്‌.

1996, 2000 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ നോട്ടുകളുടെ മാതൃകയിലാണ്‌ കള്ളനോട്ടുകളിലധികവും എന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ ഇവ പിന്‍വലിയ്‌ക്കാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ഇതിന്‌ പുറമെ 10,20 50,100 രൂപ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിച്ച്‌ കൂടുതല്‍ സുരക്ഷയും അനുകരിയ്‌ക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ നോട്ടുകള്‍ പുറത്തിറക്കാനും ബാങ്ക്‌ ആലോചിയ്‌ക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+