ലൈംഗിക പീഡനം: പുരോഹിതനെതിരെ അന്വേഷണം
സിഡ്‌നി: വിദ്യാര്‍ഥികളായിരിക്കെ കത്തോലിക്കാ പുരോഹിതന്‍ പീഡനത്തിനിരയാക്കിയെന്ന 13 പേരുടെ ആരോപണം ആസ്‌ട്രേലിയന്‍ പോലീസ് അന്വേഷിയ്‌ക്കുന്നു.
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരോഹിതന്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് പുരോഹിതനെതിരെ 33 ഓളം ബാല ലൈംഗിക പീഡനക്കേസുകള്‍ ചാര്‍ജ്ജ് ചെയ്‌തിട്ടുണ്ട്.
സിഡ്‌നിയെ പ്രമുഖ ബോര്‍ഡിംഗ് സ്‌കൂളായ സെന്റ് സ്‌റ്റാനിസ്ലാസ് കോളെജിലെ പുരോഹിതനെതിരെയാണ് അന്വേഷണം നടക്കുന്നത്.
അറുപത്തിയഞ്ചുകാരനായ പുരോഹിതന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. ഇയാള്‍ക്കെതിരെ തെളിവുമായി ഒട്ടേറെ പേര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് സിഡ്‌നി പോലീസ് സൂപ്രണ്ട് മൈക്കിള്‍ ഗുഡ് വിന്‍ പറഞ്ഞു.
സ്‌കൂളിലെ രാത്രി പ്രാര്‍ഥനാ വേളകളില്‍ പുരോഹിതന്‍ ക്രൂരമായ ലൈംഗിക പീഡനത്തിരനിരയാക്കിയതായി ഇവരിലൊരാള്‍ ഡെയ്‌ലിഗ്രാഫ് പത്രത്തിനോട് വെളിപ്പെടുത്തി.
ആസ്‌ട്രേലിയയിലെ പുരോഹിതന്‍മാരുടെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവരോട് മാര്‍പാപ്പ പരസ്യമായി മാപ്പപേക്ഷിച്ചതിന് തൊട്ടു പിന്നാലെയാണ് വീണ്ടും പുരോഹിതര്‍ക്കെതിരെ ആരോപണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications