അടിവസ്‌ത്രങ്ങള്‍ മുള കൊണ്ടും
ലണ്ടന്‍: അടിവസ്‌ത്രങ്ങള്‍ ധരിയ്‌ക്കാന്‍ ആരംഭിച്ച കാലം മുതല്‌ക്കെ അതിലുള്ള പരീക്ഷണങ്ങളും മനുഷ്യര്‍ തുടങ്ങിയിരുന്നു.
പുതിയ ട്രെന്‍ഡുകളെ ഇരും കൈയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള അടിവസ്‌ത്ര വിപണയിലെ ഏറ്റവും പുതിയ പരീക്ഷണം മുളയുപയോഗിച്ചുള്ള അടിവസ്‌ത്രങ്ങളാണ്.
പരിസ്ഥിതി സൗഹര്‍ദ്ദ വസ്‌തുക്കള്‍ക്ക് സൗന്ദര്യം പോരെന്ന അഭിപ്രായമുള്ളവര്‍ മുള കൊണ്ടുള്ള വസ്‌ത്രങ്ങള്‍ കണ്ടാല്‍ അഭിപ്രായം മാറ്റേണ്ടി വരുമെന്ന് ഇത്തരം വസ്‌ത്രങ്ങള്‍ പുറത്തിറക്കുന്ന ജോനാ കെറ്ററര്‍ പറയുന്നു.
ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ജോനായുടെ ലുവാ ഹുവാ എന്ന സ്ഥാപനമാണ് മുള കൊണ്ടുള്ള അടിവസ്‌ത്രങ്ങള്‍ വിപണിയിലെത്തിച്ചിരിയ്‌ക്കുന്നത്. മുളയുടെ പള്‍പ്പ് നാരുകളാക്കി മാറ്റിയാണ് വസ്‌ത്രങ്ങള്‍ നിര്‍മ്മിച്ചിരിയ്‌ക്കുന്നത്.
പരുത്തി വസ്‌ത്രങ്ങളെക്കാള്‍ ഉപയോഗിക്കാന്‍ സുഖവും സൗകര്യം പ്രദാനം ചെയ്യുന്നതാണ് മുള വസ്‌ത്രങ്ങളെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്. മുള കൊണ്ടുള്ള വസ്‌ത്രം വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ജോനാ.












Click it and Unblock the Notifications