കന്യാസ്‌ത്രീകളുടെ സൗന്ദര്യ മത്സരം ഉപേക്ഷിച്ചു
റോം: കന്യാസ്‌ത്രീകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ഇന്റര്‍നെറ്റിലൂടെ നടത്താനിരുന്ന സൗന്ദര്യ മത്സരം ഉപേക്ഷിച്ചു.
ഇറ്റാലിയന്‍ പുരോഹിതനായിരുന്ന ഫാദര്‍ ആന്റണിയോ റുങ്കി ആണ് വ്യാപക വിമര്‍ശനങ്ങളെ തുടര്‍ന്ന് മത്സരം ഉപേക്ഷിയ്‌ക്കുന്നതായി പ്രഖ്യാപിച്ചത്.
തന്റെ ബ്ലോഗ് വായിച്ച ആളുകള്‍ തെറ്റിദ്ധരിച്ചുവെന്നും മത്സരത്തിലൂടെ കന്യാസ്‌ത്രീകളുടെ ക്യാറ്റ് വാക്ക് നടത്താനല്ല താന്‍ ഉദ്ദേശിച്ചതെന്നും റുങ്കി പറഞ്ഞു.
'സിസ്റ്റര്‍ ഇറ്റലി 2008' എന്ന പേരില്‍ കന്യാസ്‌ത്രീകളുടെ മത്സരം ഇന്റര്‍നെറ്റിലൂടെ സംഘടിപ്പിയ്‌ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
കന്യാസ്‌ത്രീകള്‍ തന്നെയാണ് ഇത്തരമൊരു മത്സരം നടത്തുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്നും കന്യാസ്‌ത്രീകളുടെ ആന്തരിക സൗന്ദര്യവും വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ സമൂഹത്തിനും പള്ളിയ്‌ക്കും നല്‌കുന്ന സംഭാവനകള്‍ മത്സരത്തിലൂടെ ലോകത്തെ അറിയിക്കാനായിരുന്നു തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications