Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭ്യന്തര വളര്‍ച്ചാ നിരക്ക്‌ ഇടിഞ്ഞു

ദില്ലി രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഇടിവ്‌. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി എട്ട്‌ ശതമാനത്തിനും താഴെ 7.9 ശതമാനമായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

കഴിഞ്ഞ വര്‍ഷം ഇതെ കാലയളവില്‍ വളര്‍ച്ചാ നിരക്ക്‌ 9.2 ശതമാനമായിരുന്നു. നിര്‍മാണ മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ കാര്‍ഷിക ഉത്‌പാദന മേഖലയില്‍ കനത്ത ഇടിവാണ്‌ ഉണ്ടായിരിക്കുന്നത്‌.

മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ്‌ വളര്‍ച്ചാ നിരക്ക്‌ എട്ടു ശതമാനത്തിന്‌ താഴെ പോകുന്നത്‌. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ്‌ ബാങ്ക്‌ സ്വീകരിച്ച കര്‍ശന നടപടികളും ഉത്‌പാദന ചെലവ്‌ വര്‍ദ്ധിച്ചതുമാണ്‌ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ കുറയാന്‍ കാരണം.

സേവന മേഖലയിലെ വളര്‍ച്ചാ നിരക്കില്‍ വലിയ കുറവില്ലെങ്കിലും ധനകാര്യ വിപണിയില്‍ തളര്‍ച്ച ദൃശ്യമാണ്‌. അതെ സമയം വാര്‍ത്താ വിനിമയ മേഖലകളില്‍ വന്‍ കുതിപ്പാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+