Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്മാദ വിരുന്ന്:‌ ഉദ്യോഗസ്ഥര്‍ പിടിയിലായത്‌ അനാശാസ്യത്തിനിടെ

പുനെ: പുനെയ്‌ക്കടുത്ത്‌ ലോണാവാലിയിലെ ഒഴിഞ്ഞ ബംഗ്ലാവില്‍ നടന്ന ഉന്മാദ വിരുന്നിടെ പിടിയിലായ 22 കസ്റ്റംസ്‌ ഉദ്യോഗസ്ഥരും 11 ബാര്‍ നര്‍ത്തകികളും അറസ്റ്റ്‌ സമയത്ത്‌ പൂര്‍ണ നഗ്നരായിരുന്നുവെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി.

മുംബൈയിലെ പ്രമുഖ എക്‌സ്‌പോര്‍ട്ടറായ യൂസഫ്‌ മേമന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ആഭാസ വിരുന്ന്‌ സംഘടിപ്പിയ്‌ക്കപ്പെട്ടത്‌.

മുംബൈ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 12 കസ്റ്റംസ്‌ സൂപ്രണ്ടുമാരും 10 കംസ്റ്റസ്‌ ഇന്‍സ്‌പെക്ടര്‍മാരുമാണ്‌ പോലീസ്‌ പിടിയിലായത്‌.

പോലീസ്‌ റെയ്‌ഡ്‌ നടക്കുന്ന സമയത്ത്‌ പല ഉദ്യോഗസ്ഥന്‍മാരും യുവതികളുമായി അനാശാസ്യത്തിലേര്‍പ്പെട്ടിരിയ്‌ക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ അധികൃതര്‍ പറഞ്ഞു. മറ്റു ചിലര്‍ ലാപ്‌ടോപില്‍ അശ്ലീല സിഡികള്‍ കാണുന്നുണ്ടായിരുന്നെന്നും പോലീസ്‌ വെളിപ്പെടുത്തി.

റെയ്ഡില്‍ പിടിയിലായ മുഴുവന്‍ ഉദ്യോഗസ്ഥരെയും വിമാനത്താവളത്തിലെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന്‌ മുംബൈ കസ്റ്റംസ്‌ കമ്മീഷണര്‍ ആര്‍.കെ മഹാജന്‍ അറിയിച്ചു.

റെയ്‌ഡില്‍ ബംഗ്ലാവിലെ ജോലിക്കാരടക്കം 40 പേരെ അറസ്റ്റ്‌ ചെയ്‌തിരുന്നു. വഡ്‌ഗാവ്‌ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക്‌ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്‌.

ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന എട്ടോളം കാറുകള്‍ വിദേശ മദ്യക്കുപ്പികള്‍, 35 ഓളം സെല്‍ഫോണുകള്‍, അശ്ലീല സിഡികള്‍, ലാപ്‌ടോപുകള്‍ തുടങ്ങിയവ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

22 ഓളം കസ്‌റ്റംസ്‌ ഉദ്യോഗസ്ഥര്‍ ഒരു എക്‌സ്‌പോര്‍ട്ടര്‍ നടത്തിയ ആഭാസ വിരുന്നില്‍ പങ്കെടുത്ത സംഭവം ഭീതിജനകമാണെന്ന്‌ പോലീസ്‌ അറിയിച്ചു. പോലീസ്‌ ഇന്‍സ്‌പെക്ടര്‍മാരായ സുദാംഭരേക്കര്‍, ബാഹൂസാഹേബ്‌ അരന്താര്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌ നടന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+