ചിരഞ്‌ജീവിയുടെ പാര്‍ട്ടിയ്‌ക്ക് പ്രജാരാജ്യമെന്ന് പേര് ലഭിയ്‌ക്കാനിടയില്ല
ദില്ലി: തെലുങ്ക് സൂപ്പര്‍ താരം ചിരഞ്‌ജീവി രൂപീകരിച്ച പാര്‍ട്ടിയ്‌ക്ക് പ്രജാരാജ്യമെന്ന പേര് ലഭിയ്‌ക്കാന്‍ സാധ്യതയില്ലെന്ന് സൂചന.
ഇതെ പേരില്‍ മറ്റൊരു പാര്‍ട്ടിയ്‌ക്കുള്ള അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ ലഭിച്ചതാണ് ചിരഞ്‌ജീവിയുടെ പുതിയ പാര്‍ട്ടിയ്‌ക്ക് വിലങ്ങ് തടിയായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ചിരഞ്‌ജീവിയുടെ പാര്‍ട്ടിയ്‌ക്ക് പേര് നല്‌കുന്ന കാര്യം കമ്മീഷന്‍ സൂക്ഷ്‌മമായി പരിശോധിച്ചു വരികയാണ്.
ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലെ ഒരാളാണ് തന്റെ പാര്‍ട്ടിയ്‌ക്ക് ഇതെ പേര് വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
നാല് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ ലഭിച്ചിരുന്നതായും കമ്മീഷന്‍ ഇയാള്‍ക്ക് മറുപടി അയച്ചതായും സൂചനയുണ്ട്. അടുത്ത ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ലക്ഷക്കണക്കിന് ആരാധകരെ തിരുപ്പതിയില്‍ വിളിച്ചു കൂട്ടിയാണ് സൂപ്പര്‍ താരം പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications