ദൈവപ്രീതിയ്‌ക്കായി കണ്ണ് ചൂഴ്‌ന്നെടുത്ത് കാഴ്‌ചവെച്ചു
ബാഗല്‍കോട്ട് (കര്‍ണാടക): ദൈവത്തോടുള്ള പ്രതിജ്ഞ നിറവേറ്റാന്‍ ഭക്തനായ കര്‍ഷകന്‍ വലത് കണ്ണ് ചൂഴ്‌ന്നെടുത്ത് വിഗ്രഹത്തിന് മുന്പില്‍ സമര്‍പ്പിച്ചു.
ബാഗല്‍കോട്ട് ജില്ലയിലെ അദ്‌ഗല്‍ ഗ്രാമത്തിലാണ് സംഭവം. ശങ്കരചാര്യ സ്വാമി മഠത്തില്‍ താനെടുത്ത പ്രതിജ്ഞ പാലിയ്‌ക്കാനായി മുദുകപ്പ ഇള്ളപ്പ (41) എന്നയാളാണ് സ്വന്തം കണ്ണ് ചൂഴ്‌ന്നെടുത്ത് ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുമ്പില്‍ കാഴ്‌ചവെച്ചത്.
വ്യാഴാഴ്‌ച രാവിലെ മഠത്തിലെത്തിയ ഇയാള്‍ പൂജകള്‍ക്ക് ശേഷം കത്തി കൊണ്ട് കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു. 'ജയ് വീരഭദ്ര' എന്നുറക്കെ പ്രാര്‍ഥിച്ചു കൊണ്ടാണ് ഇയാള്‍ കണ്ണ് ചൂഴ്‌ന്നെടുത്തത്.
രണ്ടാമത്തെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കളെത്തി തടയുകയായിരുന്നു. ഇയാളെ ആശുപത്രിയിലാക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും മുദുകപ്പ വഴങ്ങിയില്ല. തുടന്ന് പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടുത്ത ശിവഭക്തനായ മുദുകപ്പയ്‌ക്ക മാനസിക പ്രശ്‌നങ്ങളൊന്നുമില്ലായെന്ന് ബന്ധുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications