ഒറീസ ശാന്തമാകുന്നു
ഭുവനേശ്വര്‍: ഒറീസയില്‍ ക്രൈസ്‌തവര്‍ക്കെതിരെയുണ്ടായ അക്രമങ്ങള്‍ നിയന്ത്രണ വിധേയമാകുന്നതായി സൂചന.
വ്യാഴാഴ്‌ച ഒറ്റപ്പെട്ട അക്രമങ്ങള്‍ മാത്രമെ കലാപ ബാധിത പ്രദേശങ്ങളില്‍ നടന്നുള്ളൂ. ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റര്‍ മരിച്ചു. ഔദ്യോഗിക കണക്കു പ്രകാരം ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി.
അതെ സമയം സംസ്ഥാനത്തെ കലാപങ്ങളില്‍ 27 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. നഗരങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ചെറിയ തോതിലെങ്കിലും അക്രമം തുടരുകയാണ്.
ക്രിസ്‌ത്യാനികളായ ആദിവാസികളെ തെരഞ്ഞ് പിടിച്ച് കൊല്ലുകയാണെന്നും സ്ഥീരികരിയ്‌ക്കാത്ത റിപ്പോര്‍ട്ടുണ്ട്. അക്രമം ഭയന്ന് കാട്ടിനുള്ളില്‍ അഭയം തേടിയവര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടില്ല.
ഒറീസയില്‍ ക്രൈസ്‌തവര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ രാജ്യത്തിനാകെ അപമാനകരമാണെന്നും തനിയ്‌ക്ക് അതീവ ദുഖമുണ്ടെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
ഒറീസ ഗവര്‍ണറും മുഖ്യമന്ത്രിയും ഭരണപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ക്രൈസ്‌തവ നേതാക്കള്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications