താളത്തിന് തുള്ളിക്കാമെന്ന് കരുതേണ്ട: കോടതി
കൊച്ചി: അഭയ കേസില്‍ സിബിഐ അന്വേഷണ സംഘത്തിന് വീണ്ടും കോടതിയുടെ നിശിത വിമര്‍ശനം.
സിബിഐയുടെ താളത്തിന് തുള്ളാനുള്ളതല്ല കോടതിയെന്ന് ജസ്‌റ്റിസ് വി. രാംകുമാര്‍ പറഞ്ഞു. ബോധപൂര്‍വമോ അല്ലാതെയോ കോടതിയെ തെറ്റിദ്ധരിപ്പിയ്‌ക്കാന്‍ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‌കി.
നാര്‍ക്കോ പരിശോധനയുടെ സിഡി സംബന്ധിച്ച കാര്യത്തില്‍ വിശദീകരണം നല്‌കാന്‍ കോടതി സിബിഐയ്‌ക്ക് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
മൂന്ന് സിഡികള്‍ കൊടുത്തുവെന്ന് ലാബധികൃതര്‍ പറയുമ്പോഴും ഒരു സിഡി മാത്രമാണ് സിബിഐ കോടതിയല്‍ ഹാജരാക്കിയിരുന്നുള്ളൂ.
ഇക്കാര്യത്തില്‍ അടിയന്തരമായി വിശദീകരണം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിയ്‌ക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications