മലപ്പുറത്ത് പള്ളിയില്‍ സംഘര്‍ഷം: സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ചു
മലപ്പുറം: ജില്ലയിലെ കോട്ടയ്‌ക്കലിനടുത്ത് ആലിന്‍ചുവട്ടില്‍ മുസ്ലീം പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ചു.
കോട്ടയ്‌ക്കല്‍ സ്വദേശികളും സഹോദരന്മാരുമായ അബു, അബ്ദു എന്നിവരാണ് മരിച്ചത്. സംഘര്‍ഷത്തിനിടയില്‍ ഇരുവര്‍ക്കും കുത്തേല്‌ക്കുകയായിരുന്നു.
വ്യത്യസ്‌ത സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പള്ളിയിലെ ഭരണപരമായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന് വഴി തെളിച്ചത്.
ജുമാ നമസ്‌ക്കാരത്തിന് ശേഷം നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളെജിലും കോട്ടയ്‌ക്കലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്.












Click it and Unblock the Notifications