കോണ്‍ഗ്രസ് ബന്ദ് നടത്തിയാലും എതിര്‍ക്കും: ഹസന്‍
തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് ബന്ദ് നടത്തിയാലും താന്‍ അതിനെതിരെ രംഗത്തു വരുമെന്ന് കെപിസിസി വക്താവ് എം.എ ഹസന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് തനിയ്‌ക്കും. ബന്ദിനെ അനുകൂലിച്ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും ബുദ്ധദേവിന്റെ പ്രസ്‌താവന കേരളത്തിലെ നേതാക്കളുടെ കണ്ണു തുറപ്പിയ്‌ക്കണമെന്നും ഹസന്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ബന്ദിനെതിരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഭൂപരിഷ്‌ക്കരണത്തെ എതിര്‍ക്കുന്നവര്‍ ഭൂമാഫിയയെ സംരക്ഷിയ്‌ക്കുന്നവരാണെന്ന വിഎസിന്റെ പ്രസ്‌താവന പിണറായിയെ ഉദ്ദേശിച്ചാണോയെന്ന് സംശയമുണ്ട്.
രണ്ടു വര്‍ഷമായി വിവാദമാകാതിരുന്ന സെസ് ഇപ്പോള്‍ വിവാദമായിതന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല ഹസന്‍ ഹര്‍ത്താലിനും ബന്ദിനുമെതിരെ രംഗത്തെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹര്‍ത്താലിനെതിരെ സെക്രട്ടേറിയറ്റ് നടയില്‍ ഹസന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയിരുന്നു.
പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ വിജയപ്പിയ്‌ക്കുന്നതിന് ഹസന്‍ രംഗത്തിറങ്ങിയതും വാര്‍ത്തയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications