Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോബ്‌സിന്റെ പട്ടികയില്‍ മായാവതിയും

Sonia, Mayawati on Forbes 'most powerful womenന്യൂയോര്‍ക്ക്‌: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും ഫോബ്‌സിന്റെ അതിശക്തരായ 100 വനിതകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലാണ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്‌. പട്ടികയില്‍ മായാവതി 59ാം സ്ഥാനത്താണ്‌. അതെ സമയം കഴിഞ്ഞ വര്‍ഷം ആറം സ്ഥാനത്തായിരുന്ന സോണിയ ഗാന്ധി 21ാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു.

പെപ്‌സി കമ്പനി മേധാവിയും ഇന്ത്യന്‍ വംശജയുമായ ഇന്ദ്ര നൂയി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്‌. കഴിഞ്ഞ തവണ നൂയി അഞ്ചാമതായിരുന്നു.

99 ാം സ്ഥാനത്തുള്ള ബയോകോണ്‍ മേധാവിയായ കിരണ്‍ മജൂംദാര്‍ ഷായാണ്‌ പട്ടികയിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം.

അമേരിക്കന്‍ ഫെഡറല്‍ ഡെപ്പോസിറ്റ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ അധ്യക്ഷ ഷെയ്‌‌ല സി. ബെയര്‍ ആണ്‌ മെര്‍ക്കലിന്‌ പിന്നില്‍ രണ്ടാമതുള്ളത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+