കെ.കെ ബിര്‍ള അന്തരിച്ചു
കൊല്‍ക്കത്ത: രാജ്യത്തെ പ്രമുഖ വ്യവസായിയും മുന്‍ രാജ്യസഭാംഗവുമായിരുന്ന കൃഷ്‌ണ കുമാര്‍ ബിര്‍ള (90) ശനിയാഴ്‌ച രാവിലെ കൊല്‍ക്കത്തയില്‍ അന്തരിച്ചു.
പ്രമുഖ മാധ്യമ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ബിര്‍ള ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനായ ബിര്‍ളയെ രണ്ടാഴ്‌ചയായി വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ബിര്‍ളയുടെ ഭാര്യ മനോരമാദേവി ബിര്‍ള അന്തരിച്ചത്.
നന്ദിനി നുപാനി, ശോഭന ഭാര്‍ട്ടിയ (ഹിന്ദുസ്ഥാന്‍ ടൈംസ് വൈസ് ചെയര്‍പേഴ്‌സണ്‍, എഡിറ്റോറിയല്‍ അഡ്വൈസര്‍), സ്വരാജ് പോട്ഡാര്‍ എന്നിവരാണ് മക്കള്‍. ശനിയാഴ്‌ച രാവിലെ ഏഴരയോടെയാണ് അന്ത്യമുണ്ടായതെന്ന് കുടുബ വൃത്തങ്ങള്‍ അറിയിച്ചു. സംസ്‌ക്കാരം പിന്നീട്.
1918 ഒക്ടോബര്‍ 12ന് രാജസ്ഥാനിലെ പിലാനിയില്‍ ഘനശ്യാം ദാസ് ബിര്‍ളയുടെ മകനായാണ് കെ.കെ ബിര്‍ള ജനിച്ചത്.
1940ല്‍ പഞ്ചസാര വ്യവസായത്തിലൂടെ വാണിജ്യ ലോകത്തേക്ക് ചുവടെടുത്ത് വെച്ച കെ.കെ ബിര്‍ള പില്‍കാലത്ത് തുണിവ്യവസായം, കപ്പല്‍ വ്യവസായം, രാസവളം, മാധ്യമ രംഗം, ഹെവി എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിലേക്കും തന്റെ വ്യവസായ സാമ്രാജ്യം വ്യാപിപ്പിച്ചു.
18 വര്‍ഷം രാജ്യസഭാംഗമായിരുന്ന ബിര്‍ളയെ പോണ്ടിച്ചേരി സര്‍വകലാശാല ഡോക്ടറേറ്റ് നല്‌കി ആദരിച്ചിട്ടുണ്ട്.












Click it and Unblock the Notifications