കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി
ശ്രീനഗര്‍: പ്രക്ഷോഭം നിയന്ത്രിയ്‌ക്കുന്നതിന്റെ ഭാഗമായി കശ്‌മീര്‍ താഴ്‌വരയിലേക്കുള്ള ഇന്റര്‍നെറ്റ് സംവിധാനം സര്‍ക്കാര്‍ വിച്ഛേദിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴ്വരയില്‍ പത്രങ്ങളും ദേശീയ പ്രാദേശിക ടെലിവിഷന്‍ ചാനലുകളും ലഭിയ്ക്കുന്നില്ല. ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ അറിയാനുള്ള ഏക സംവിധാനം ഇന്റര്‍നെറ്റായിരുന്നു. അതാണിപ്പോള്‍ വിച്ഛേദിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.
അഞ്ച് ദിവസമായി നിലനില്ക്കുന്ന കര്‍ഫ്യൂ മൂലം പ്രാദേശിക പത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. ഇത് കൂടാതെ പ്രാദേശിക ചാനലുകള്‍ നിയന്ത്രിയ്‌ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ കേബിള്‍ ടിവി വിതരണക്കാര്‍ ദേശീയ ചാനലുകളുടെ സംപ്രേക്ഷണവും നിര്‍ത്തി വെച്ചത് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്.
ദേശീയ ചാനലുകള്‍ നല്‌കാത്തത് കേബിള്‍ ടിവി വിതരണക്കാരാണെന്നും സര്‍ക്കാര്‍ അത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതെ സമയം കശ്‌മീര്‍ താഴ്‌വരയില്‍ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ പുറത്തറിയാതിരിയ്‌ക്കാനാണ് ആശയവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications