Get Updates
Get notified of breaking news, exclusive insights, and must-see stories!

നാനോ പ്ലാന്റ്‌ പ്രവര്‍ത്തനം നിലച്ചു

സിംഗൂര്‍: പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി നിര്‍മിയ്‌ക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ ഉപരോധത്തെ തുടര്‍ന്ന്‌ നിലച്ചു.

ഉപരോധം മൂലം വെള്ളിയാഴ്‌ച രാവിലത്തെ ഷിഫ്‌റ്റില്‍ പ്രവര്‍ത്തിയ്‌ക്കേണ്ട 800 ഓളം ജീവനക്കാര്‍ ഹാജരായില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.

അതിന്‌ തലേന്ന്‌ 500ഓളം ജീവനക്കാര്‍ ഉപരോധം മൂലം ഫാക്ടറിയ്‌ക്കുള്ളില്‍ കുടുങ്ങിയിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമം ഭയന്നാണ് തൊഴിലാളികള്‍ ജോലിയ്ക്ക് ഹാജരാകാതിരിയ്ക്കുന്നതെന്ന് ടാറ്റ വക്താവ് പറഞ്ഞു.

ഇതിനിടെ പ്ലാന്റിനായി ടാറ്റ ഏറ്റെടുത്ത 1000 ഏക്കറില്‍ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക്‌ തിരിച്ചു നല്‌കണമെന്നാവശ്യപ്പെട്ട്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധം ആറാം ദിവസത്തിലേക്ക്‌ കടന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+