പ്രജാരാജ്യം ചിരഞ്‌ജീവിയ്‌ക്കു തന്നെ
ഹൈദരാബാദ്: സിനിമയെ അതിശയിപ്പിക്കുന്ന നീക്കങ്ങള്‍ക്കൊടുവില്‍ 'പ്രജാരാജ്യം' താരരാജാവിന് സ്വന്തം.
പ്രജാരാജ്യമെന്ന് പേര് ആദ്യം സ്വന്തമാക്കിയ വീരബലി ചെന്ന കൃഷ്‌ണയ്യ എന്ന അഭിഭാഷകന്‍ പേരിന്റെ അവകാശത്തില്‍ നിന്നും പിന്‍മാറാന്‍ തയാറായതോടെയാണ് പ്രജാരാജ്യം ചിരഞ്‌ജീവിയ്‌ക്ക് സ്വന്തമായത്.
നാല് മാസം മുമ്പെ പ്രജാരാജ്യമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിയ്‌ക്കാന്‍ ആന്ധ്രയിലെ കഡപ്പ ജില്ലാ സ്വദേശിയായ കൃഷ്‌ണയ്യ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചതാണ് ചിരഞ്‌ജീവിയുടെ പ്രജാരാജ്യത്തിന് തിരിച്ചടിയായിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ തന്റെ അപക്ഷ പിന്‍വലിയ്‌ക്കുകയായിരുന്നു.
ചിരഞ്ജീവിയ്ക്ക് പ്രജാരാജ്യം ലഭിക്കാതിരിയ്ക്കാന്‍ വേണ്ടി ആന്ധ്രയിലെ കോണ്‍ഗ്രസ് നേതൃത്വവും ടിഡിപി നേതാക്കളും കൃഷ്ണയ്യയെ വലയിലാക്കാന്‍ കരുക്കള്‍ നീക്കിയിരുന്നു. ഇതിനായി ഇരുപക്ഷവും കൃഷ്ണയ്യയെ ബന്ധപ്പെടാനും ശ്രമിച്ചിരുന്നു.
എന്നാല്‍ ഇത് മുന്‍കൂട്ടിക്കണ്ട ചിരഞ്ജീവി തന്റെ മരുമകനും നടനുമായ അല്ലു അര്‍ജ്ജുനുമൊത്ത് രംഗത്തിറങ്ങി ഇരുപാര്‍ട്ടികളുടെയും നീക്കം തകര്‍ക്കുകയായിരുന്നു.
ചിരഞ്‌ജീവിയുടെ പ്രജാരാജ്യ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം വാഗ്‌ദാനം ചെയ്‌തതിനെ തുടര്‍ന്നാണ് കൃഷ്‌ണയ്യ അപേക്ഷ പിന്‍വലിയ്‌ക്കാന്‍ തയാറായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രജാരാജ്യം സ്വന്തമായതോടെ പ്രജാപതിയാകാന്‍ ഒരുങ്ങുന്ന ചിരഞ്‌ജീവിയുടെ ആരാധകര്‍ സന്തോഷത്തിലാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications