സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി
മലപ്പുറം: സിപിഎം പ്രവര്‍ത്തകര്‍ കോട്ടയ്‌ക്കല്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി.
ആക്രമണത്തില്‍ ഒരു വനിതാ കോണ്‍സ്‌റ്റബിള്‍ ഉള്‍പ്പടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്.
വ്യാഴാഴ്‌ച എടരിക്കാടുണ്ടായ മുസ്ലീം ലീഗ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ഹംദാനെയാണ് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്.
പുലര്‍ച്ചെ 5.30ന് മുപ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകരാണ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്.
4.30ന് എസ്‌ഐ അടക്കം ഒരു സംഘം പോലീസുകാര്‍ സ്‌റ്റേഷനില്‍ നിന്ന് പോയതിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു.












Click it and Unblock the Notifications