വെള്ളക്കരം കൂട്ടാന്‍ ഇടത് മുന്നണി തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കരം കൂട്ടാന്‍ ഇടത് മുന്നണി അനുമതി നല്‌കി. മന്ത്രിസഭയാണ് വര്‍ദ്ധനയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുക.
ഗാര്‍ഹിക ഉപഭോക്താക്കളുടെ വെള്ളക്കരം കൂട്ടുന്നതിന് ജലവിഭവ വകുപ്പ് നേരത്തെ തന്നെ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കരം കൂട്ടാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്. ഉപഭോക്താക്കളുടെ മേല്‍ വലിയ ഭാരം ചുമത്താതെ വെള്ളക്കരം വര്‍ദ്ധിപ്പിയ്‌ക്കാനാണ് തീരുമാനം.
കെഎസ്‌ആര്‍ടിസിയുടെ പുനസംഘടനാ പാക്കേജും മുന്നണി അംഗീകരിച്ചു. ഇത് പ്രകാരം കെഎസ്‌ആര്‍ടിസി ഇതു വരെ സര്‍ക്കാരില്‍ നിന്നെടുത്ത കടത്തിന്റെ പലിശ മുഴുവനായും എഴുതി തള്ളും. കൂടാതെ കടം വീട്ടാനായി അടിയന്തിരമായി സര്‍ക്കാര്‍ 100 കോടി നല്‌കാനും തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാരില്‍ നിന്ന് വാങ്ങിയ കടം കെഎസ്‌ആര്‍ടിസിയിലെ ഓഹരിയാക്കി മാറ്റും. കെടിഡിഎഫ്‌സിയില്‍ നിന്ന് മുമ്പ് വാങ്ങിയ കടത്തിന് പകരമായി കെഎസ്‌ആര്‍ടിസിയുടെ വെറുതെ കിടക്കുന്ന ഭൂമി നല്‌കാനും പുനസംഘടന പാക്കേജിലൂടെ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications