സെസ്: ചര്‍ച്ച മാറ്റിവെച്ചു
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‌ക്കെ ശനിയാഴ്‌ച ചേര്‍ന്ന ഇടതു മുന്നണി യോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനമുണ്ടായില്ല.
സെസ് വിഷയത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും ഇക്കാര്യത്തില്‍ നയരൂപീകരണം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് സിപഐ അറിയിച്ചതിനാല്‍ സെസ് സംബന്ധിച്ച ചര്‍ച്ച അടുത്ത മുന്നണി യോഗത്തിലേക്ക് മാറ്റാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.
സെസ് വിഷയത്തില്‍ സിപിഐ നിയോഗിച്ച കാനം രാജേന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച ചേരുന്ന സിപിഐ യോഗത്തിലേ സമര്‍പ്പിയ്‌ക്കുകയുള്ളൂ.
സെപ്‌റ്റംബര്‍ ആറിന് സിപിഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടി ചര്‍ച്ച നടത്തിയതിന് ശേഷം ഈ വിഷയത്തില്‍ സിപിഐയുടെ നയ രൂപീകരണം ഉണ്ടാകുകയുള്ളൂ.
ഇതിന് ശേഷം ചേരുന്ന മുന്നണി യോഗത്തില്‍ സെസ് തീരുമാനിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications