നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി ഭാര്യയെ കാഴ്‌ചവെച്ചതായി പരാതി
തളിപ്പറമ്പ്: നഗ്ന ചിത്രമെടുത്ത് ഇന്റര്‍നെറ്റില്‍ പ്രചരിയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയെ പലര്‍ക്കും കാഴ്‌ച വെക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ കോടതിയില്‍.
അഞ്ചാംപീടിക സ്വദേശിനിയായ വീട്ടമ്മയാണ് തളിപ്പറമ്പ് ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെ കോടതിയില്‍ പരാതി നല്‌കിയത്.
കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 2007 മാര്‍ച്ചില്‍ ഭര്‍ത്താവ് ഒരു യുവാവിനെ വീട്ടില്‍ കൊണ്ടു വരികയും തന്നെ മര്‍ദ്ദിച്ച് അര്‍ദ്ധനഗ്നയാക്കി യുവാവിനൊപ്പം നിര്‍ത്തി ഫോട്ടോയെടുത്തുവെന്നും പരാതിയിലുണ്ട്.
പിന്നീട് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിയ്‌ക്കുമെന്ന ഭീഷണിപ്പെടുത്തി യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിയ്‌ക്കുകയും ഇത് വീഡിയോ ക്യാമറയില്‍ ചിത്രീകരിയ്‌ക്കുകയും ചെയ്‌തു. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മറ്റു പലര്‍ക്കും കാഴ്‌ചവെച്ചു.
തന്റെ വീട് ഭര്‍ത്താവ് വിറ്റുവെന്നും തന്നെ പുറത്താക്കിയെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലുണ്ട്. 1984ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.












Click it and Unblock the Notifications