സ്‌പേസ് സ്റ്റേഷനില്‍ കമ്പ്യൂട്ടര്‍ വൈറസ്
സാന്‍ഫ്രാന്‍സിസ്‌കോ: അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ വൈറസ് കയറിക്കൂടിയതായി നാസ അധികൃതര്‍ സ്ഥിരീകരിച്ചു.
സ്‌പേസ് സ്റ്റേഷനില്‍ നിന്നും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ലാപ്‌ടോപ് കമ്പ്യൂട്ടറിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങളും പാസ് വേഡുകളും മറ്റും ചോര്‍ത്തി ഹാക്കേഴ്‌സിന് നല്‌കുന്ന ടാറ്റെര്‍ഫ് വൈറസാണ് ശൂന്യാകാശത്ത് നാസ അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരിയ്‌ക്കുന്നത്.
എന്നാല്‍ വൈറസ് ബാധിതമായ ലാപ്‌ടോപ് സ്‌പേസ് സ്റ്റേഷന്‍ പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആശങ്ക വേണ്ടെന്ന് ശാസ്‌ത്രജ്ഞര്‍ അറിയിച്ചു.
വൈറസിനെ ഒഴിവാക്കാനും ഇത്തരം അക്രമണങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിയ്‌ക്കാനുമായി കൂടുതല്‍ ശക്തിയേറിയേറിയ ആന്റി വൈറസ് സോഫ്‌റ്റ് വെയറുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ നാസ ശ്രമമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications