തമിഴ്‌നാട്ടില്‍ 1 രൂപക്ക് 1 കിലോ അരി
ചെന്നൈ: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഒരു രൂപയ്‌ക്ക് ഒരു കിലോ അരി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എം. കരുണാനിധി അറിയിച്ചു.
ഡിഎംകെ സ്ഥാപകനായ അണ്ണാദുരൈയുടെ നൂറാം ജന്മദിന വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആരംഭിയ്‌ക്കുന്ന പദ്ധതി അടുത്ത മാസം 15ന് നിലവില്‍ വരും.
പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ഒരു മാസം 20 കിലോ അരി ഇതിലൂടെ വാങ്ങാന്‍ കഴിയും. ഇപ്പോള്‍ തന്നെ തമിഴ്‌നാട്ടില്‍ രണ്ട് രൂപ നിരക്കില്‍ ഒരു കിലോ അരി വിതരണം ചെയ്യുന്നുണ്ട്.
86 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ ഗുണം ലഭിയ്‌ക്കുമെന്ന് കരുണാനിധി പറഞ്ഞു. പുതിയ പദ്ധതിയിലൂടെ സര്‍ക്കാരിന് 400 കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications