16കാരിയെ 40 ഓളം പേര്‍ പീഡിപ്പിച്ചു
കല്‍പ്പറ്റ: പതിനാറുകാരിയെ നാല് വര്‍ഷത്തിനിടെ നാല്‌പതോളം പേര്‍ പീഡിപ്പിച്ചതായി പരാതി. പോലീസുകാരനുള്‍പ്പടെ 12 പേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇവരിപ്പോള്‍ പോലീസ് കസ്‌റ്റഡിയിലാണ്.
നെടുങ്കരണി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അഞ്ചു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി സ്ഥലത്തെ സാമൂഹ്യ പ്രവര്‍ത്തകയ്‌ക്കൊപ്പമെത്തിയാണ് പോലീസില്‍ പരാതി നല്‌കിയത്.
കഴിഞ്ഞ നാല് വര്‍ഷമായി താന്‍ നിരന്തരമായി പീഡനത്തിനിരയായിട്ടുണ്ടെന്നും ജില്ലയിലെ പല ഭാഗത്തും പലര്‍ക്കും കാഴ്‌ചവെച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
തമിഴ് ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ പഠനം ഇടയ്‌ക്കുവെച്ച് നിര്‍ത്തിച്ച് മാതാവ് തന്നെ അനാശാസ്യത്തിന് കൊണ്ടു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാനന്തവാടി പോലീസാണ് കേസന്വേഷിയ്‌ക്കുന്നത്.












Click it and Unblock the Notifications