പോലീസ് സ്‌റ്റേഷന് മുന്നില്‍ സിപിഐ-കോണ്‍ഗ്രസ് സത്യാഗ്രഹം
പത്തനംതിട്ട: അടൂര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ചെങ്ങറ സുരേന്ദ്രന്റെയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെയും നേതൃത്വത്തില്‍ സിപിഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്നു.
ഓണച്ചന്തയുമായി ബന്ധപ്പെട്ട് തിരിമറി നടത്തിയെന്നാരോപിച്ച് പള്ളിയ്‌ക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെയും സെക്രട്ടറിയെയും അകാരണമായി അറസ്റ്റു ചെയ്‌തുവെന്നാരോപിച്ചാണ് സമരം.
ബാങ്കിലെ തിരിമരിയ്‌ക്ക് പിന്നില്‍ ഒരു കീഴുദ്യോഗസ്ഥനാണെന്നും ഇയാളെ അറസ്‌റ്റു ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ബാങ്ക് പ്രസിഡന്റ് രാജന്‍ പിള്ളയെയും സെക്രട്ടറി മധുവിനെയും കോടതി റിമാന്റ് ചെയ്‌തു












Click it and Unblock the Notifications