പാര്‍ലമെന്റിന് മുന്പില്‍ പ്രക്ഷോഭം സംഘടിപ്പിയ്ക്കും: ഇടതുമുന്നണി
തിരുവനന്തപുരം: റേഷന്‍ വിഹിതം പൂര്‍ണമായും നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ പ്രക്ഷോഭത്തിന് ഇടതുമുന്നണി ആഹ്വാനം ചെയ്‌തു.
അടുത്ത പാര്‍ലമെന്റ് സമ്മേളനം ആരംഭിയ്‌ക്കുമ്പോള്‍ പാര്‍ലമെന്റിന് മുമ്പില്‍ സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ധര്‍ണ നടത്താനാണ് ഇടതുമുന്നണി തീരുമാനിച്ചിരിയ്‌ക്കുന്നത്.
ആ ദിവസങ്ങളില്‍ സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും ഇടതുമുന്നണി പ്രക്ഷോഭം സംഘടിപ്പിയ്‌ക്കും.
പൊതു വിതരണത്തിനുള്ള അരി പൊതു വിപണിയില്‍ വന്‍ വിലയ്‌ക്ക് വില്‌ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം കേരളത്തിന് ഏറെ ദോഷം ചെയ്യുമെന്ന് മുന്നണി ചൂണ്ടിക്കാട്ടി.
കാര്‍ഷിക കടാശ്വാസം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്ത ഇടതുമുന്നണി യോഗത്തില്‍ കൃഷി-സഹകരണ മന്ത്രിമാരെ വിളിച്ച് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനാഥന്‍ പറഞ്ഞു.












Click it and Unblock the Notifications