വിസ്‌മയ പിണറായി ഉദ്‌ഘാടനം ചെയ്‌തു
പറശിനിക്കടവ്: സിപിഎം നേതൃത്വത്തിലുള്ള ആദ്യ അമ്യൂസ്‌മെന്റ് പാര്‍ക്ക് കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ആരംഭിച്ചു. ഉദ്‌ഘാടകനായി നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭാവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ക്ക് ഉദ്‌ഘാടനം ചെയ്‌തു.
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപരുത്ത് സ്വകാര്യ ആശുപത്രയില്‍ കഴിയുന്നതിലാണ് വിഎസ് ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.
അതെ സമയം പാര്‍ട്ടിയുടെ പാര്‍ക്ക് പദ്ധതിയോടുള്ള എതിര്‍പ്പ് മൂലം മുഖ്യമന്ത്രി കരുതിക്കൂട്ടി വിട്ടു നില്‌ക്കുകയായിരുന്നെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2001ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
പാര്‍ക്കിനെതിരെയുണ്ടായ ആരോപണങ്ങള്‍ വിസ്‌മയക്ക് ഒരു തരത്തില്‍ പരസ്യമായി മാറുകയായിരുന്നുവെന്ന് പിണറായി പറഞ്ഞു.
അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പാര്‍ക്കിനെതിരെ ഉയര്‍ന്നത്. അതെല്ലാം തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ആരോപണമുന്നയിച്ചവര്‍ തെറ്റു തിരുത്താന്‍ തയാറകണമെന്നും പിണറായി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications