Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരു മാറ്റാന്‍ കോണ്ടം

A Cambodian woman holds a wrapper from Number One Plus condomലണ്ടന്‍: സൗന്ദര്യത്തിന്‌ ക്ഷതം വരുത്തുന്ന മുഖക്കുരു ഏതൊരാളുടെയും പ്രശ്‌നമാണ്‌. ഇത്‌ മാറ്റാനായി പണം ചെലവഴിയ്‌ക്കാത്തവരും കുറവല്ല. എന്നിട്ടും മാറിയില്ലെങ്കില്‍ ഇനി കംബോഡിയക്കാരുടെ വഴിയൊന്ന്‌ പരീക്ഷിയ്‌ക്കൂ.

മുഖക്കുരുവിനെ നേരിടാന്‍ കംബോഡിയയിലെ ഇപ്പോഴത്തെ ജനപ്രിയ പരിപാടി ഗര്‍ഭ നിരോധന ഉറകളാണ്‌. ഉറകള്‍ക്കുള്ളില്‍ സ്‌നിഗ്‌ദ്ധതയ്‌ക്കു വേണ്ടി ഉപയോഗിക്കുന്ന പദാര്‍ഥം പുരട്ടിയാല്‍ മുഖക്കുരു വന്ന പോലെ പോകുമെന്നാണ്‌ കംബോഡിയക്കാര്‍ പറയുന്നത്‌.

ആരോഗ്യ സംഘടനയായ പോപ്പുലേഷന്‍ സര്‍വീസ്‌ ഇന്റര്‍നാഷണല്‍ (പിഎസ്‌ഐ) വിതരണം ചെയ്യുന്ന നമ്പര്‍ വണ്‍ പ്ലസ്‌ എന്ന ഗര്‍ഭ നിരോധന ഉറയാണ്‌ മുഖക്കുരു മാറ്റാനായി സ്‌ത്രീകള്‍ വാങ്ങിച്ചു കൂട്ടുന്നത്‌.

മൂന്ന്‌ ദിവസം ഉപയോഗിച്ചപ്പോഴേക്കും തന്റെ മുഖക്കുരുക്കളെല്ലാം പോയെന്ന്‌ കച്ചവടക്കാരിയായ ടെപ്‌ കെമയോയൂണ്‍ പറയുന്നു.

"പുതിയ വിദ്യ വളരെ ഫലപ്രദമാണ്‌, പക്ഷേ ചിലര്‍ ഇക്കാര്യം വിശ്വസിയ്‌ക്കുന്നില്ല, എന്നാല്‍ ഉപയോഗിച്ചവര്‍ സമ്മതിയ്‌ക്കും" മുഖക്കുരു മാറാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി തോറ്റ കെപ്‌ വാനി സാക്ഷ്യപ്പെടുത്തുന്നു. എന്റെ ഇളയ സഹോദരിയ്‌ക്കും ഞാനിത്‌ കൊടുത്തു കെപ്‌ കൂട്ടിച്ചേര്‍ത്തു.

അതെ സമയം ഗര്‍ഭ നിരോധന ഉറയ്‌ക്കുള്ളിലെ ജലം അടിസ്ഥാനമാക്കിയ പദാര്‍ഥം ജനങ്ങള്‍ മുഖക്കുരു മാറ്റാനുപയോഗിക്കുന്ന കാര്യത്തില്‍ പിഎസ്‌ഐ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+